Breaking News

പ്രഭാസ് ചിത്രത്തില്‍ ദീപികയുടെ പ്രതിഫലം 20 കോടിയെന്ന്

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുകോണും പ്രഭാസും ഒന്നിക്കുകയാണ്. പ്രഭാസ് 21 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വൈജയന്തി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു വലിയ പ്രൊജക്ട് തന്നെയാണ്.

ചിത്രത്തില്‍ ദീപികയുടെ പ്രതിഫലം 20 കോടി രൂപയാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു നടി ഇത്രയും പ്രതിഫലം സ്വന്തമാക്കുന്നത്.

400 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 2022ലാകും ചിത്രം പുറത്തിറങ്ങുക. തെലുങ്കിനു പുറമെ, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും

No comments