Breaking News

ടി.വി താരം പ്രചീൻ ചൗഹാൻ പീഡനക്കേസിൽ അറസ്റ്റിൽ

മുംബൈ: ടി.വി താരം പ്രചീൻ ചൗഹാൻ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. 'കസോതി സിന്ദഗി കേ' ഫെയിം പ്രചീൻ ചൗഹാനെ മലാഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ പെൺകുട്ടി കരൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്ഷൻ 354, 323, 506 പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

22കാരിയായ യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയതെന്ന് പൊലീസ് അറിയിച്ചു.

No comments