Breaking News

പൊലീസ് വേഷത്തില്‍ വിശാല്‍, 'ലാത്തി'യുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു


വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ലാത്തി'. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം എത്തുക. ഇപ്പോഴിതാ 'ലാത്തി' എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിന് മുന്നോടിയായി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് (Laththi).

പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. തിരക്കഥ എ വിനോദ് കുമാര്‍ തന്നെയാണ്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

No comments